Questions from ഇന്ത്യാ ചരിത്രം

261. മധുരൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

പരാന്തകൻ

262. AD 712 ലെ സിന്ധ് അക്രമണത്തിന് നേതൃത്വം നല്കിയ അറബ് ജനറൽ?

മുഹമ്മദ് ബിൻ കാസിം

263. ഗിയാസുദ്ദീൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം?

തുഗ്ലക്കാബാദ്

264. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്?

ശ്രീരാമകൃഷ്ണ പരമഹംസർ

265. ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ചു ചെയ്ത ആദ്യ ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

266. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക്

267. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?

1907

268. പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

മുഹമ്മദ് ബിൻ തുഗ്ലക്

269. ഗുപ്ത കാലഘട്ടത്തിൽ വ്യാപാരികളിൽ നിന്നും പിരിച്ചിരുന്ന നികുതി?

ശുൽക്കം

270. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

Visitor-3443

Register / Login