281. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?
മഹായാനം
282. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം?
പിറ്റ്സ് ഇന്ത്യ നിയമം (1784)
283. ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?
അംഗാസ്
284. ഗാന്ധി ആന്റ് അനാർക്കി ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?
സി. ശങ്കരൻ നായർ
285. ലാഹോറിൽ ഔറംഗസീബ് നിർമ്മിച്ച പള്ളി?
ബാദ് ഷാഹി മോസ്ക്
286. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?
സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)
287. രാജാറാം മോഹൻ റോയ് അന്തരിച്ചത്?
1833 സെപ്റ്റംബർ 27 (ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്)
288. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച തുഗ്ലക്ക് ഭരണാധികാരി?
മുഹമ്മദ് ബിൻ തുഗ്ലക്
289. തീപിടുത്തത്തെ തുടർന്ന് നശിച്ചുപോയ സിന്ധൂനദിതട നഗരം?
കോട്ട് സിജി
290. പാണ്ഡ്യൻമാരുടെ രാജമുദ്ര?
ശുദ്ധജല മത്സ്യം