Questions from ഇന്ത്യാ ചരിത്രം

301. 1540 ൽ ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ചത്?

ഷേർഷാ സൂരി

302. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ്?

നെടുംഞ്ചേഴിയൻ

303. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ആരുടെ വാക്കുകൾ?

റോബർട്ട് ക്ലൈവ്

304. നിർഭാഗ്യവാനായ ആദർശവാദി എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?

ഇബൻബത്തൂത്ത

305. ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

കെ. കേളപ്പൻ

306. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

307. രണ്ടാം സംഘത്തിലെ പ്രധാന കൃതി?

തൊൽക്കാപ്പിയം

308. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത?

ക്യാപ്റ്റൻ ലക്ഷ്മി

309. ജൈനമതത്തിന്‍റെ അടിസ്ഥാന പ്രമാണം?

അഹിംസ പരമോധർമ്മ

310. ബിയാസ് നദിയുടെ പൗരാണിക നാമം?

വിപാസ

Visitor-3035

Register / Login