311. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ക്രിപ്സ് മിഷൻ
312. ശ്രീബുദ്ധന്റെ ആദ്യകാല ഗുരു?
അലാര കലാമ
313. രണ്ടാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?
ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം
314. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?
കൽക്കി
315. അശോകൻ സ്വീകരിച്ച ബുദ്ധമത വിഭാഗം?
ഹീനയാന ബുദ്ധമതം
316. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്?
1947 ജൂലൈ 4
317. അലംഗീർ (ലോകം കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി?
ഔറംഗസീബ്
318. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം?
ദിംബാദ് (ദെയ് മാബാദ്)
319. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം?
1925 മാർച്ച് 8 (വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്)
320. 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ?
ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ II