Questions from ഇന്ത്യാ ചരിത്രം

341. റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്?

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റ്

342. ചന്ദ്രഗുപ്തൻ I അധികാരത്തിൽ വന്ന വർഷം?

320 AD

343. പഞ്ചമഹൽ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി?

അക്ബർ

344. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?

മഹാമസ്തകാഭിഷേകം

345. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം?

പൂനെ (മഹാരാഷ്ട്ര)

346. മധുരൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

പരാന്തകൻ

347. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം

348. കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം?

കാക തീയ രാജവംശം

349. പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ?

ആര്യഭടൻ

350. യമുനാ കനാൽ പണികഴിപ്പിച്ചത്?

ഫിറോസ് ഷാ തുഗ്ലക്

Visitor-3546

Register / Login