Questions from ഇന്ത്യാ ചരിത്രം

361. ഹിന്ദു മതത്തിൽ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുവാൻ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം?

ശുദ്ധി പ്രസ്ഥാനം

362. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?

മോത്തിലാൽ നെഹൃ

363. മുഹമ്മദ് ഗോറി പരാജപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി?

പൃഥിരാജ് ചൗഹാൻ (രണ്ടാം തറൈൻ യുദ്ധം - 1192)

364. സിഖുകാർക്ക് നേതൃത്യം നൽകാൻ ഗുരു ഗോവിന്ദ് സിംഗ് നിയമിച്ചതാരെ?

ബന്ദാ ബഹാദൂർ

365. മറാത്താ സാമ്രാജ്യ സ്ഥാപകൻ?

ശിവജി

366. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?

ബാലഗംഗാധര തിലകൻ

367. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സസാരം

368. അലംഗീർ (ലോകം കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

369. ഫിറോസ് ഷാ കോട്ലയുടെ പ്രവേശന കവാടം?

ഖുനി ദർവാസാ

370. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

Visitor-3673

Register / Login