Questions from ഇന്ത്യാ ചരിത്രം

371. ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്?

കഴ്സൺ പ്രഭു

372. ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച ഭരണാധികാരി?

ടിപ്പു സുൽത്താൻ

373. ജഹാംഗീർ അനാർക്കലിയുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിച്ച സ്ഥലം?

ലാഹോർ

374. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

375. ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം?

ബ്രഹ്മചര്യം

376. ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത രാജാവ്?

കനിഷ്കൻ

377. ഗാന്ധിജിയുടെ ആത്മീയ പിൻഗാമി?

വിനോബാഭാവെ

378. ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ?

കാനിങ് പ്രഭു

379. ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?

ക്യാപ്റ്റൻ മോഹൻ സിംഗ് & റാഷ് ബിഹാരി ബോസ് (1942)

380. സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ?

പേർഷ്യൻ

Visitor-3513

Register / Login