Questions from ഇന്ത്യാ ചരിത്രം

371. രാജാറാം മോഹൻ റോയ് അന്തരിച്ചത്?

1833 സെപ്റ്റംബർ 27 (ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്)

372. ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്?

രാജാറാം മോഹൻ റോയ്

373. മഹാരാജാധിരാജാ എന്ന വിശേഷണം സ്വീകരിച്ച ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ I

374. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ (INC)കോൺഗ്രസ് പ്രസിഡന്റ്?

ജെ.ബി കൃപലാനി

375. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം?

ട്രാൻക്യൂബാർ (തമിഴ്നാട്; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി)

376. രാമായണം മലയാളത്തിൽ രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛൻ

377. കുത്തബ് മിനാറിന്റെ ഉയരം?

237.8 അടി

378. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്?

മുഹമ്മദ് ഇക്ബാൽ

379. ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

380. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

വുഡ്സ് ഡെസ്പാച്ച് (1854)

Visitor-3521

Register / Login