Questions from ഇന്ത്യാ ചരിത്രം

551. നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരി?

ധനനന്ദൻ

552. മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം?

ഷാജഹാന്റെ കാലഘട്ടം

553. തറൈൻ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന

554. 1929 ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത്?

1930 ജനുവരി 26

555. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം?

1934

556. മുഹമ്മദ് ഗോറിയുടെ സദസ്സിലെ ചരിത്ര പണ്ഡിതൻമാർ?

റാസി & ഉറൂസി

557. ശ്രീബുദ്ധന്റെ മകൻ?

രാഹുലൻ

558. വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി?

നാനാ സാഹിബ്

559. പുരാണങ്ങളുടെ എണ്ണം?

18 (വിഷ്ണുപുരാണം- 6; ശിവപുരാണം- 6; ബ്രഹ്മപുരാണം- 6)

560. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?

ക്വിറ്റ് ഇന്ത്യാ സമരം (1942)

Visitor-3580

Register / Login