Questions from ഇന്ത്യാ ചരിത്രം

571. നരസിംഹവർമ്മൻ ശ്രീലങ്കയിൽ അധികാരത്തിലേറ്റിയ ആശ്രിത രാജാവ്?

മാനവർമ്മൻ

572. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

573. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഗൊറില്ലാ യുദ്ധമുറ ആദ്യം ആവിഷ്ക്കരിച്ചത്?

താന്തിയാ തോപ്പി

574. വേദങ്ങളിൽ സിന്താർ എന്നറിയപ്പെട്ട കാർഷിക വസ്തു?

പരുത്തി

575. സാലുവ വംശസ്ഥാപകൻ?

വീര നരസിംഹൻ

576. അർജ്ജുനന്റെ ധനുസ്സ്?

ഗാണ്ഡീവം

577. ഷാജഹന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി?

മസൂക്കി

578. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?

ആര്യ സുധർമ്മൻ

579. ഗോ ബ്രാഹ്മണ് പ്രതിപാലക് (ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

ശിവജി

580. ഗുരു അർജ്ജുൻ ദേവിനെ വധിച്ചത്?

ജഹാംഗീർ

Visitor-3303

Register / Login