Questions from ഇന്ത്യാ ചരിത്രം

581. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്?

മഹാറാണാ പ്രതാപ്

582. ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം?

1906

583. ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ എന്നറിയപ്പെടുന്ന രാജവംശം?

നന്ദ രാജവംശം

584. ബുദ്ധമതം ജന്മം കൊണ്ട സ്ഥലം?

സാരാനാഥ് (@ ഇസിപാദ)

585. അടിമ വംശത്തിലെ അവസാന ഭരണാധികാരി?

കൈക്കോബാദ്

586. ഗംഗൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

രാജേന്ദ്ര ചോളൻ

587. മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടന്ന പാത?

ഖൈബർ ചുരം

588. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

589. സന്താൾ കലാപത്തിന് നേതൃത്വം നല്കിയവർ?

സിഡോ & കൻഹു

590. ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി?

റസിയ സുൽത്താന

Visitor-3947

Register / Login