Questions from ഇന്ത്യാ ചരിത്രം

601. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണഭാഷ?

തെലുങ്ക്

602. വിൽപ്പനയ്ക്ക് വച്ചതിനെത്തുടർന്ന് വാർത്താ പ്രാധാന്യം നേടിയ ഗാന്ധിജിയുടെ ജോഹന്നസ് ബർഗിലെ വീട്?

ദിക്രാൽ

603. ശ്രീബുദ്ധന്റെ ആദ്യകാല ഗുരു?

അലാര കലാമ

604. മഹാബലിപുരത്തെ പഞ്ചപാണ്ഡവരഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

605. ഹിന്ദു മതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നത്?

സ്വാമി ദയാനന്ദ സരസ്വതി

606. ഗിയാസുദ്ദീൻ ബാൽബന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

മെഹ്റൗളി (ന്യൂഡൽഹി)

607. നളന്ദ സർവ്വകലാശാലയിലെ ലൈബ്രററിയുടെ പേര്?

ധർമ്മാ ഗഞ്ച

608. പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത്?

ജവഹർലാൽ നെഹൃ

609. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ?

യർവാദ ജയിൽ (പൂനെ)

610. അലിപ്പൂർ ഗൂഡാലോചന കേസിൽ അരബിന്ദ ഘോഷിനു വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ?

ചിത്തരഞ്ജൻ ദാസ്

Visitor-3246

Register / Login