Questions from ഇന്ത്യാ ചരിത്രം

611. ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1674 ( റായ്ഗഢിൽ വച്ച് )

612. രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം?

ആർക്കോട്ട്

613. ജൈനമതത്തിലെ ത്രിരത്നങ്ങൾ?

ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി

614. 1916 ൽ പൂനെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?

ബാലഗംഗാധര തിലക്

615. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി?

ലിട്ടൺ പ്രഭു

616. മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

617. ഹിന്ദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം?

1925 ലെ കാൺപൂർ സമ്മേളനം

618. ചെങ്കോട്ടയുടെ കവാടം?

ലാഹോർ ഗേറ്റ്

619. ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്?

ഗാന്ധിജി

620. കാളിദാസന്റെ മഹാ കാവ്യങ്ങൾ?

രഘുവംശം & കുമാരസംഭവം

Visitor-3265

Register / Login