Questions from ഇന്ത്യാ ചരിത്രം

631. ലാഹോറിൽ ഔറംഗസീബ് നിർമ്മിച്ച പള്ളി?

ബാദ് ഷാഹി മോസ്ക്

632. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂറത്ത് (1608)

633. ഹർഷ വർദ്ധനന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരി?

ഹുയാൻ സാങ്

634. ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി?

ബാബർ

635. പാണ്ഡ്യരാജ്യം കീഴടക്കിയ ചേരരാജാവ്?

രവിവർമ്മൻ കുലശേഖരൻ

636. സതി സമ്പ്രദായം നിർത്തലാക്കുവാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച സാമൂഹ്യ പരിഷ്കർത്താവ്?

രാജാറാം മോഹൻ റോയ്

637. സിറിപട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

638. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്?

1947 ജൂലൈ 18

639. രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

തൊൽക്കാപ്പിയർ

640. ലോർഡ് കിച്ച്നറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച വൈസ്രോയി?

കഴ്സൺ പ്രഭു

Visitor-3988

Register / Login