Questions from ഇന്ത്യാ ചരിത്രം

641. ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണ്ണർ ജനറൽ?

ചാൾസ് മെറ്റ്കാഫ്

642. ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ വൈസ്രോയി?

വേവൽ പ്രഭു

643. നളന്ദ സർവ്വകലാശാല നശിപ്പിച്ച മുസ്ളീം സൈന്യാധിപൻ?

ബക്തിയാർ ഖിൽജി

644. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

645. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം?

1539

646. ശ്രീകൃഷ്ണന്റെ ശംഖ്?

പാഞ്ചജന്യം

647. ബംഗാളി പത്രമായ സംവാദ് കൗമുതിയുടെ ആദ്യ പത്രാധിപർ?

രാജാറാം മോഹൻ റോയ്

648. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?

10

649. ടിപ്പു സുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം?

ഫറൂക്ക് പട്ടണം

650. കിഴക്കിന്റെ ആറ്റില ; കിഴക്കൻ നീറോ എന്നറിയപ്പെട്ടിരുന്ന ഹൂണ രാജാവ്?

മിഹിര കുല

Visitor-3391

Register / Login