Questions from ഇന്ത്യാ ചരിത്രം

651. ജൈനമത സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?

ചേദസൂത്രം

652. കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?

18 ദിവസം

653. ഹർഷനെ പരാജയപ്പെടുത്തിയ പുലികേശി രാജാവ്?

പുലികേശി ll (നർമ്മദാ തീരത്ത് വച്ച്)

654. അകനാനൂറ് എന്ന കൃതി സമാഹരിച്ചത്?

ഉരുപ്പിരചന്മാർ

655. മെഗസ്തനീസിന് ശേഷം മൗര്യ സദസ്സിലെത്തിയ ഗ്രീക്ക് അമ്പാസിഡർ?

ഡയമാക്കോസ്

656. പ്ലാസി യുദ്ധത്തിന് കാരണം?

ഇരുട്ടറ ദുരന്തം (1756)

657. കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി?

അൽബുക്കർക്ക്

658. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?

ഡബ്ല്യൂ. സി. ബാനർജി

659. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം?

1943 (സിംഗപ്പൂരിൽ വച്ച്)

660. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം?

1931 ഫെബ്രുവരി 10

Visitor-3260

Register / Login