Questions from ഇന്ത്യാ ചരിത്രം

671. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്?

വയനാട് (1875)

672. തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി?

സമുദ്രഗുപ്തൻ

673. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?

1915 ജനുവരി 9

674. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

675. ഭഗത് സിംഗ് ജനിച്ച സ്ഥലം?

ബൽഗാ (പഞ്ചാബ്)

676. രണ്ടാം ആംഗ്ലോ - സിഖ് യുദ്ധം നടന്ന വർഷം?

1848-1849

677. ഷേർഷയുടെ ഹിന്ദു ജനറൽ?

ബ്രഹ്മജിത്ത് ഗൗർ

678. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്?

ധർമ്മപാലൻ

679. ബുദ്ധമത ഗ്രന്ഥങ്ങളുടെ ഭാഷ പാലിയിൽ നിന്നും സംസ്കൃതമാക്കി മാറ്റിയ ബുദ്ധമത സമ്മേളനം?

നാലാം ബുദ്ധമത സമ്മേളനം

680. നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?

കഠോപനിഷത്ത്

Visitor-3982

Register / Login