Questions from ഇന്ത്യാ ചരിത്രം

691. ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്?

അജാതശത്രു

692. ഭഗത് സിംഗ് ജനിച്ച സ്ഥലം?

ബൽഗാ (പഞ്ചാബ്)

693. ബുദ്ധമത സ്ഥാപകൻ?

ശ്രീബുദ്ധൻ

694. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം?

1915 ജനുവരി 9

695. ഋഗേ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ?

സാമദേവ

696. ഷാജഹാനെ തടവറയിൽ ശുശ്രൂഷിച്ചിരുന്ന മകൾ?

ജഹനാര

697. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ബോംബെയിലെ ഗോവാലിക് ടാങ്ക് മൈതാനം അറിയപ്പെടുന്നത്?

ആഗസ്റ്റ് ക്രാന്തി മൈതാനം

698. പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള തമ്മിൽ പൊന്നാനി സന്ധി ഒപ്പുവച്ച വർഷം?

1540

699. പാടലീപുത്രം നഗരം പണികഴിപ്പിച്ചത്?

ഉദയൻ

700. പുരാണപ്രകാരം അളകാപുരിയിലെ കുബേരന്‍റെ വാഹനം തട്ടിയെടുത്തത്?

രാവണൻ

Visitor-3335

Register / Login