Questions from ഇന്ത്യാ ചരിത്രം

701. മേയോ കോളേജ്‌ സ്ഥിതി ചെയ്യുന്നത്?

അജ്മീർ

702. അമരാവതി;നാഗാർജ്ജുന കോണ്ട; ഗോളി എന്നീ സ്ഥലങ്ങളിൽ ബുദ്ധമത സ്തുഭങ്ങൾ സ്ഥാപിച്ച രാജവംശം?

ശതവാഹന രാജവംശം

703. ജാംബവതി കല്യാണം രചിച്ചത്?

കൃഷ്ണദേവരായർ

704. ശ്രീലങ്കയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

ഹീനയാനം

705. ക്യാബിനറ്റ് മിഷൻ ശുപാർശ പ്രകാരം 1946 ൽ നിലവിൽ വന്ന ഇടക്കാല ദേശീയ ഗവൺമെന്റിന് നേതൃത്വം നൽകിയത്?

ജവഹർലാൽ നെഹൃ

706. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം?

1504

707. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?

ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5)

708. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന തുറമുഖം?

ലോത്തൽ

709. കുത്തബ് മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി?

കുത്തബ്ദ്ദീൻ ഐബക്ക്

710. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ?

യർവാദ ജയിൽ (പൂനെ)

Visitor-3474

Register / Login