Questions from ഇന്ത്യാ ചരിത്രം

541. സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

542. സിന്ധൂനദിതട സംസ്ക്കാരത്തിന് ആ പേര് നൽകിയത്?

സർ.ജോൺ മാർഷൽ

543. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം?

അഥർവ്വവേദം

544. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി?

നിക്കോളോ കോണ്ടി

545. സിന്ദ് പീർ ( ജീവിക്കുന്ന സന്യാസി ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

546. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്?

മഹാഭാരതം

547. ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിലേയ്ക്ക് പോയ വർഷം?

1888

548. കുത്തബ് മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി?

കുത്തബ്ദ്ദീൻ ഐബക്ക്

549. ഗാന്ധി: ആൻ ഇല്ലസ്ട്രേറ്റഡ് ബയോഗ്രഫി എന്ന കൃതി രചിച്ചത്?

പ്രമോദ് കപൂർ

550. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം?

പൂനെ (മഹാരാഷ്ട്ര)

Visitor-3452

Register / Login