Questions from ഇന്ത്യാ ചരിത്രം

551. "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്?

അരബിന്ദ ഘോഷ്

552. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്?

ശ്രീരാമകൃഷ്ണ പരമഹംസർ

553. യോഗ ദർശനത്തിന്‍റെ കർത്താവ്?

പതഞ്ജലി

554. സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

555. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത?

ക്യാപ്റ്റൻ ലക്ഷ്മി

556. ലിശ്ചാവി ദൗഹീത്ര എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

557. കാദംബരി പൂർത്തിയാക്കിയ ബാണ ഭട്ടന്റെ പുത്രൻ?

ഭൂഷണഭട്ടൻ

558. ഷാജഹാന്റെ ആദ്യകാല നാമം?

ഖുറം

559. അക്ബർ സ്ഥാപിച്ച ദിൻ ഇലാഹി മതം സ്വീകരിച്ച ഒരേ ഒരു ഹിന്ദു രാജസഭാംഗം?

ബീർബർ

560. ഋഗേ്വേദ കാലഘട്ടത്തിലെ നാണയം?

നിഷ്ക

Visitor-3806

Register / Login