Questions from ഇന്ത്യാ ചരിത്രം

51. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?

ഫ്രാൻസിസ്കോ ഡി അൽമേഡ (1505)

52. കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

ഏലിജാ ഇംപെ

53. പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

മുഹമ്മദ് ബിൻ തുഗ്ലക്

54. മഹാത്മാഗാന്ധിയുടെ ഭാര്യ?

കസ്തൂർബാ ഗാന്ധി

55. "മതങ്ങളെ താരതമ്യം ചെയ്ത് പഠിച്ച ആദ്യത്തെ അന്വേഷകൻ " എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത്?

മോനിയർ വില്യംസ്

56. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

57. അക്ബറുടെ സദസ്സിലെ സംഗീതജ്ഞൻ?

താൻസെൻ (രാമതാണു പാണ്ഡെ)

58. നരസിംഹവർമ്മൻ ശ്രീലങ്കയിൽ അധികാരത്തിലേറ്റിയ ആശ്രിത രാജാവ്?

മാനവർമ്മൻ

59. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?

ആര്യ സുധർമ്മൻ

60. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്?

1919 സെപ്റ്റംബർ 21

Visitor-3526

Register / Login