Questions from ഇന്ത്യാ ചരിത്രം

591. മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം?

മിന്റോ മോർലി ഭരണപരിഷ്കാരം

592. താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം?

യമുന (ഉത്തർ പ്രദേശ്)

593. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?

ആനി ബസന്റ് (1917; കൊൽക്കത്ത സമ്മേളനം)

594. ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് "കൂടുതൽ നല്ലതാവുന്നത് നല്ലതല്ല " എന്ന് അനുശോചന സന്ദേശമയച്ച വ്യക്തി?

ബർണാർഡ് ഷാ

595. അലംഗീർ (ലോകം കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

596. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

597. രാജധികാരം ദൈവദത്തമാണ് എന്ന് വിശ്വസിച്ച ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

598. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

599. വിഷ്ണുവിന്റെ വാഹനം?

ഗരുഡൻ

600. മഹാത്മാഗാന്ധിയുടെ ഭാര്യ?

കസ്തൂർബാ ഗാന്ധി

Visitor-3819

Register / Login