651. ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?
ഗിയാസുദ്ദീൻ ബാൽബൻ
652. ദാസന്റെ "സ്വപ്ന വാസവദത്ത " യിലെ നായകൻ?
ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)
653. ചിത്രകാരനായ മുഗൾ ഭരണാധികാരി?
ജഹാംഗീർ
654. ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി?
ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു
655. സുഭാഷ് ചന്ദ്രബോസ് ജനിച്ചത്?
കട്ടക്ക് (ഒറീസ്സ; വർഷം: 1897)
656. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് വനിതാ പ്രസിഡന്റ്?
ഇന്ദിരാഗാന്ധി (1959; ഡൽഹി)
657. കദംബ വംശ സ്ഥാപകൻ?
മയൂര ശർമ്മ
658. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ഇസിൻ പ്രഭു
659. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?
റെഗുലേറ്റിംഗ് ആക്റ്റ് (1773)
660. സോഷ്യലിസം കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
1955 ലെ ആവഡി സമ്മേളനം (അദ്ധ്യക്ഷൻ: യു.എൻ. ദെബ്ബാർ)