Questions from ഇന്ത്യാ ചരിത്രം

671. ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

ചാൾസ് വിൽക്കിൻസ്

672. ഗംഗൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

രാജേന്ദ്ര ചോളൻ

673. ഗദ്യ രൂപത്തിലുള്ള വേദം?

യജുർവേദം

674. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?

9

675. ഗീതയിലേയ്ക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?

സ്വാമി വിവേകാനന്ദൻ

676. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം?

1920

677. അരവിഡു വംശസ്ഥാപകൻ?

തിരുമലൻ

678. വിജയനഗര സാമ്രാജ്യ സ്ഥാപകർ?

ഹരിഹരൻ & ബുക്കൻ (വർഷം: 1336)

679. ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം?

1941

680. പ്രാചീനശിലായുഗ കേന്ദ്രമായ ഭീംഭേട്ക സ്ഥിതി ചെയ്യുന്നത്?

മധ്യപ്രദേശ്

Visitor-3058

Register / Login