Questions from ഇന്ത്യാ ചരിത്രം

881. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

882. ചോള രാജ വംശസ്ഥാപകൻ?

വിജയാലയ

883. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക" ; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?

ഒന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ )

884. ഗാന്ധിജിയെകുറിച്ച് വള്ളത്തോൾ എഴുതിയ കവിത?

എന്റെ ഗുരുനാഥൻ

885. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

മഹായാനം

886. ഷേർഷാ പുറത്തിറക്കിയ സ്വർണ്ണ നാണയം?

മൊഹർ

887. ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

മസൂലി പട്ടണം (1605)

888. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം?

1934

889. 1665 ൽ പുരന്തർ സന്ധിയിൽ ഔറംഗസീബിനു വേണ്ടി ഒപ്പുവച്ചത്?

രാജാ ജയ് സിംഗ്

890. ശ്രീബുദ്ധന്റെ തേരാളി?

ഛന്നൻ

Visitor-3628

Register / Login