Questions from ഇന്ത്യാ ചരിത്രം

871. ഗുപ്തൻമാരുടെ തകർച്ചയ്ക്ക് കാരണം?

ഹൂണൻമാരുടെ ആക്രമണം

872. റ്റു നേഷൻ തിയറി (ദ്വി രാഷ്ട്ര വാദം) അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ്?

മുഹമ്മദാലി ജിന്ന (1940 ലെ ലാഹോർ സമ്മേളനം)

873. 1944 ഫെബ്രുവരി 22 ന് കസ്തൂർബാ ഗാന്ധി മരിച്ച സ്ഥലം?

ആഗാഖാൻ കൊട്ടാരം

874. മിലിന്ദ എന്നറിയിപ്പെട്ട ഭരണാധികാരി?

മിനാൻഡർ

875. സയ്യിദ് വംശസ്ഥാപകൻ?

കിസർഖാൻ

876. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം?

ചൈന

877. ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനശാഖ?

എപ്പി ഗ്രാഫി

878. സുബ്രമണ്യന്റെ വാഹനം?

മയിൽ

879. സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

880. തറൈൻ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന

Visitor-3502

Register / Login