Questions from ഇന്ത്യാ ചരിത്രം

881. സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?

വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894)

882. സിംലയെ വേനൽക്കാല തലസ്ഥാനമാക്കി മാറ്റിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

883. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന്; വർഷം?

ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ

884. ഡോ.ബി.ആർ.അംബേദ്ക്കറെ അനുയായികൾ വിളിച്ചിരുന്നത്?

ബാബാ സാഹിബ്

885. ഗോൺസ് വർഗ്ഗക്കാരുടെയിടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

886. ഏഷ്യയിലെ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി?

ഇന്തോനേഷ്യ

887. ബുദ്ധമതം ജന്മം കൊണ്ട സ്ഥലം?

സാരാനാഥ് (@ ഇസിപാദ)

888. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?

ഫ്രാൻസിസ്കോ ഡി അൽമേഡ

889. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

പബജ

890. മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?

18

Visitor-3361

Register / Login