Questions from ഇന്ത്യാ ചരിത്രം

901. സിവിൽ സർവ്വീസ് എഴുതുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ലേയ്ക്ക് പുനസ്ഥാപിച്ച വൈസ്രോയി?

റിപ്പൺ പ്രഭു

902. ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള വിദേശ രാജ്യം?

ഇംഗ്ലണ്ട്

903. ജവഹർലാൽ നെഹൃവിന് ഭാരതരത്ന ലഭിച്ച വർഷം?

1955

904. പുരാനാ കിലയുടെ പണി പൂർത്തിയാക്കിയ മുഗൾ ഭരണാധികാരി?

ഷേർഷാ സൂരി

905. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?

മോത്തിലാൽ നെഹൃ

906. ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

സ്വാമി ദയാനന്ത സരസ്വതി

907. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം?

1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര)

908. ഹിന്ദു മതത്തിൽ നിന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുവാൻ സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം?

ശുദ്ധി പ്രസ്ഥാനം

909. വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?

1502

910. യാഗങ്ങളുടെ ശാസ്ത്രം എന്നറിയപ്പെടുന്നത്?

ബ്രാഹ്മണങ്ങൾ

Visitor-3308

Register / Login