Questions from ഇന്ത്യാ ചരിത്രം

911. ഷേർഷാ പുറത്തിറക്കിയ സ്വർണ്ണ നാണയം?

മൊഹർ

912. വൈശേഷിക ശാസ്ത്രത്തിന്റെ കർത്താവ്?

കണാദൻ

913. 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്?

ബീഗം ഹസ്രത് മഹൽ

914. ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്?

1833 ലെ ചാർട്ടർ ആക്റ്റ്

915. സോഷ്യലിസം കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1955 ലെ ആവഡി സമ്മേളനം (അദ്ധ്യക്ഷൻ: യു.എൻ. ദെബ്ബാർ)

916. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?

ടിപ്പു സുൽത്താൻ

917. സംഗമ രാജവംശത്തിന്റെ ആസ്ഥാന ദൈവം?

വിരൂപാക്ഷ

918. ബുദ്ധമതത്തിന്റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം?

അഭിധർമ്മ കോശ (രചന: വസു ബന്ധു)

919. പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ?

ഗാന്ധിജി

920. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

Visitor-3884

Register / Login