Questions from ഇന്ത്യാ ചരിത്രം

921. തുഗ്ലക്ക് വംശത്തിലെ അവസാന ഭരണാധികാരി?

മുഹമ്മദ് ബിൻ II (നസറുദ്ദീൻ മുഹമ്മദ് )

922. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

സാമവേദം

923. മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിനുള്ള കാരണം?

യൂറോപ്പിലെ സപ്തവത്സര യുദ്ധം

924. ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ?

മറാത്തി

925. കാശ്മീരിലെ അക്ബർ എന്ന് വിളിക്കപ്പെടുന്നത്?

സൈനുൽ ആബിദീൻ

926. അക്ബറിന്റെ പിതാവ്?

ഹുമയൂൺ

927. ശിവജിയുടെ സൈനിക തലവൻ അറിയിപ്പട്ടിരുന്നത്?

സേനാപതി

928. ബാബർ മഹാറാണ സംഗ്രാ സിംഹനെ പരാജയപ്പെടുത്തിയ യുദ്ധം?

ഖണ്വയുദ്ധം (1527)

929. സംഘകാല ഭാഷ?

തമിഴ്

930. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാ പ്രസിഡന്റ്?

സരോജിനി നായിഡു (1925; കാൺപൂർ സമ്മേളനം)

Visitor-3985

Register / Login