Questions from ഇന്ത്യാ ചരിത്രം

861. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "H മാതൃകയിലുള്ള സെമിത്തേരികൾ " കണ്ടെത്തിയ സ്ഥലം?

ഹാരപ്പ

862. വേദകാലഘട്ടത്തിൽ സമയമളക്കാനുള്ള അളവ്?

ഗോഥുലി

863. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം?

1925 മാർച്ച് 8 (വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്)

864. പഞ്ചാബ് ഭരിച്ച പ്രശസ്തനായ സിഖ് ഭരണാധികാരി?

രാജാ രഞ്ജിത്ത് സിംഗ്

865. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?

രാജാറാം മോഹൻ റോയ്

866. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം?

ബർദോളി സത്യാഗ്രഹം (1928)

867. രാമചരിതമാനസം രചിച്ചത്?

തുളസീദാസ്

868. വാകാടക വംശ സ്ഥാപകൻ?

വിന്ധ്യ ശക്തി

869. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം?

ബക്സാർ യുദ്ധം (1764 ഒക്ടോബർ 23)

870. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്?

മാഡം ബിക്കാജി കാമ

Visitor-3292

Register / Login