Questions from ഇന്ത്യാ ചരിത്രം

901. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ?

പോർച്ചുഗീസുകാർ

902. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം എന്ന കൃതി രചിച്ചത്?

പട്ടാഭി സീതാരാമയ്യ

903. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്?

പട്ടാഭി സീതാരാമയ്യ

904. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എഴുതിയത്?

ജവഹർലാൽ നെഹൃ

905. ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784)

906. ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി (1883)

907. ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

908. "അമിത്ര ഘാതക " എന്നറിയപ്പെടുന്നത്?

ബിന്ദുസാരൻ

909. രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം?

ആർക്കോട്ട്

910. സൂഫി സന്യാസിയായ ഖ്വാജാ നിസാമുദ്ദീൻ അവ്ലിയായുടെ ഖബർ സ്ഥിതി ചെയ്യുന്നത്?

ഡൽഹി

Visitor-3121

Register / Login