111. മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി?
ബൽവന്ത് റായ് മേത്ത (ഗുജറാത്ത്)
112. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം?
വിസിൽ ബ്ലോവേഴ്സ് ആക്ട്
113. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?
സന്താനം കമ്മിറ്റി
114. സംസ്ഥാന അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 356
115. കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?
പ്രസിഡന്റ്
116. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി?
6 വർഷം
117. ദേശിയ പാർട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം?
അവസാന പൊതു തിരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന്റെ 6% ൽ കുറയാതെ വോട്ടു നേടുന്ന പാർട്ടികൾ
118. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )
119. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?
3 വർഷം അല്ലെങ്കിൽ 60 വയസ്സ്
120. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?
പ്രസിഡന്റ്