Questions from ഇന്ത്യൻ ഭരണഘടന

121. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 360

122. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?

എൽ.എം.സിംഗ്‌വി കമ്മിറ്റി

123. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

ശ്രീ രാംധൻ

124. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 24

125. മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാർലമെന്റംഗം?

ഇന്ദ്രജിത് ഗുപ്ത

126. പഞ്ചായത്തീരാജിന്‍റെ പിതാവെന്നറിയപ്പെടുന്നത്?

ബൽവന്ത് റായി മേത്ത

127. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?

3 വർഷം

128. ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 214

129. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?

ജ്യോതി ബസു (പശ്ചിമ ബംഗാൾ)

130. ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത്?

1992 ജനുവരി 31

Visitor-3980

Register / Login