Questions from ഇന്ത്യൻ ഭരണഘടന

221. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ?

അറ്റോർണി ജനറൽ

222. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

സർ. റോസ് ബാർക്കർ

223. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

ഗവർണ്ണർ

224. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

ഗവർണ്ണർ

225. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?

എൽ.എം.സിംഗ്‌വി കമ്മിറ്റി

226. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

ജസ്റ്റീസ് രംഗനാഥ മിശ്ര

227. അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 76

228. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത്?

2005 ഒക്ടോബർ 12

Visitor-3558

Register / Login