21. ദേശിയ വനിതാ കമ്മിഷന്റെ പ്രസിദ്ധീകരണം?
രാഷ്ട്ര മഹിള
22. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി?
വജാഹത് ഹബീബുള്ള
23. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?
പി.സദാശിവം (കേരളാ ഗവർണ്ണർ )
24. വിവരാവകാശ നിയമം പാസാക്കിയ ആദ്യ സംസ്ഥാനം?
തമിഴ്നാട് (1997)
25. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?
3 വർഷം അല്ലെങ്കിൽ 60 വയസ്സ്
26. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?
ഹരിലാൽ ജെ.കനിയ
27. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?
രാഷ്ട്രപതി
28. ദേശിയ പട്ടികജാതി കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 338
29. ദേശിയ പാർട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം?
അവസാന പൊതു തിരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന്റെ 6% ൽ കുറയാതെ വോട്ടു നേടുന്ന പാർട്ടികൾ
30. കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?
പ്രസിഡന്റ്