31. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?
ദീപക് സന്ധു
32. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനായ ആദ്യ മലയാളി?
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
33. മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 110
34. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ അംഗസംഖ്യ?
11
35. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്രത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ വിവരം നല്കുന്നതിനുള്ള പരമാവധി സമയം?
48 മണിക്കൂർ
36. വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി?
രാജീവ് ഗാന്ധി (വർഷം: 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988)
37. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം?
ഗ്രാമസഭ
38. കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ?
5
39. ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്?
മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975)
40. ഇലക്ഷൻ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 324