Questions from ഇന്ത്യൻ ഭരണഘടന

41. ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്?

മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975)

42. നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം?

ഭോപ്പാൽ ( നിലവിൽ വന്നത്: 1993)

43. രാഷ്ട്രപതി പ്രഖ്യാപിച്ച സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി?

രണ്ടു മാസം

44. ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 153

45. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്?

1993 മെയ് 17

46. ഇന്ത്യയിൽ നഗരപാലികാ നിയമം നിലവിൽ വന്നത്?

1993 ജൂൺ 1

47. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

ഗവർണ്ണർ

48. ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 226

49. ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം?

2

50. ദേശിയ പട്ടികജാതി കമ്മീഷന്‍റെ അംഗസംഖ്യ?

5

Visitor-3179

Register / Login