291. ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്?
റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )
292. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?
ടാറ്റാ എയർലൈൻസ് 1932
293. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി
294. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ?
ഇന്ത്യയും ശ്രീലങ്കയും
295. ഡൽഹി - കൊൽക്കത്ത - മുംബൈ -ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി?
സുവർണ്ണ ചതുഷ്കോണം
296. മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
മദർ എക്സ്‌പ്രസ്
297. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
298. കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യാക്കാരി?
ഐശ്വര്യാ റായി
299. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്?
ജെറ്റ് എയർവേസ് (രൂപികരിച്ചവർഷം: 1993 )
300. ഇന്‍റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ച വർഷം?
1972