Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

101. എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത്?

2

102. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത്?

ബിന്ദുസാരന്‍

103. ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?

മസ്സൂറി

104. കാസിരംഗ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആസ്സാം

105. സർദാർ വല്ലഭായി പട്ടേലിന്‍റെ സമാധി സ്ഥിതി ചെയ്യുന്നത്?

ഗുജറാത്തിലെ കരം സാദ്

106. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം?

സിക്കീം (2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു)

107. ഖുറം എന്നറിയപ്പെടുന്നത് ആര്?

ഷാജഹാന്‍

108. കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം?

അൽമാട്ടി ഡാം

109. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

110. കേരള സുഭാഷ്‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ

Visitor-3189

Register / Login