Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

121. പോറ്റി ശ്രീരാമലുവിന്‍റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല?

നെല്ലൂർ (പോറ്റി ശ്രീരാമലു നെല്ലൂർ ജില്ല)

122. C-DAC ന്‍റെ ആസ്ഥാനം?

പൂനെ

123. ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

124. ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?

2014

125. മിസോറാമിന്‍റെ സംസ്ഥാന മൃഗം?

Serow

126. പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

127. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

128. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍?

രവി

129. ഇന്ത്യയിൽ ഏറ്റവും വലിയ പ്ലാനറ്റേറിയം?

ബിർളാ കൊൽക്കത്ത

130. വിക്ടോറിയ ടെർമിനസിന്‍റെ ശില്പി?

ഫ്രെഡറിക് വില്യം സ്റ്റീവൻസ്

Visitor-3709

Register / Login