Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2141. ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്?

കൊൽക്കത്ത

2142. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

കൽക്കട്ട സമ്മേളനം (1896)

2143. പെഞ്ച് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2144. കാളിദാസന്‍റെ ജന്മസ്ഥലം?

ഉജ്ജയിനി (മധ്യപ്രദേശ്)

2145. തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈ മന്നാറിനും മദ്ധ്യേ കടലിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട?

ആദംസ് ബ്രിഡ്ജ് (രാമസേതു)

2146. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?

രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി)

2147. ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

പ്രതിഭാ പാട്ടീൽ

2148. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

20

2149. കോണ്‍ഗ്രസിലെ തീവ്രവാദ വിഭാഗത്തിന്‍റെ നേതാവ്?

ബാല ഗംഗാധര തിലക്

2150. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ?

ഉഷ്ണമേഖലാ മൺസൂൺ

Visitor-3198

Register / Login