Questions from കേരളം - ഭൂമിശാസ്ത്രം

1. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?

സൈലന്‍റ് വാലി

2. അരൂവിപ്പുറം സ്ഥിതി ചെയ്യുന്ന നദീതീരം?

നെയ്യാർ

3. ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്?

ശോകനാശിനിപ്പുഴ

4. കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്?

കിണർ

5. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?

ഇടുക്കി

6. ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 Sq km )

7. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?

1984 ( പ്രഖ്യാപിച്ചത് : ഇന്ദിരാഗാന്ധി; ഉത്ഘാടനം ചെയ്തത്: രാജീവ്ഗാന്ധി; വർഷം: 1985 സെപ്റ്റംബർ 7)

8. സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രിയ നാമം?

മക്കാക സിലനസ്

9. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?

കുട്ടനാട്

10. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?

ചെന്തുരുണി (കുളത്തുപ്പുഴ റിസർവ് വനത്തിന്‍റെ ഭാഗം)

Visitor-3585

Register / Login