Questions from കേരളം - ഭൂമിശാസ്ത്രം

91. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

ചാലിപ്പുഴ (കോഴിക്കോട്)

92. ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?

പാമ്പാർ

93. പാമ്പാർ പതിക്കുന്നത്?

കാവേരി നദി

94. ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി?

പാമ്പാർ

95. നീള എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

96. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം?

തട്ടേക്കാട് (സലിം അലി പക്ഷിസങ്കേതം )- എർണാകുളം -1983 ൽ

97. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?

1984 ( പ്രഖ്യാപിച്ചത് : ഇന്ദിരാഗാന്ധി; ഉത്ഘാടനം ചെയ്തത്: രാജീവ്ഗാന്ധി; വർഷം: 1985 സെപ്റ്റംബർ 7)

98. മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?

പമ്പ

99. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

100. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?

വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ

Visitor-3059

Register / Login