141. പരവൂർ കായലിൽ പതിക്കുന്ന നദി?
ഇത്തിക്കരപ്പുഴ
142. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
പെരിയാർ വന്യജീവി സങ്കേതം- 777 ച.കി.മീ (തേക്കടി വന്യജീവി സങ്കേതം )
143. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?
പാലക്കാട് ചുരം
144. കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി?
പാത്രക്കടവ് ജലവൈദ്യുത പദ്ധതി
145. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി?
പെരിയാർ
146. കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?
ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി
147. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?
വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ
148. കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?
തൃശൂർ
149. ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി?
ജലനിധി
150. കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി?
ഭാരതപ്പുഴ