Questions from കേരളം - ഭൂമിശാസ്ത്രം

151. കല്ലടയാർ പതിക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

152. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

153. പരവൂർ കായലിൽ പതിക്കുന്ന നദി?

ഇത്തിക്കരപ്പുഴ

154. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

155. പെരുന്തേനരുവി ഏത്ര നദിയിലുള്ള വെള്ളച്ചാട്ടമാണ്?

പമ്പാനദി

156. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ദേശീയോദ്യാനം?

സൈലന്‍റ് വാലി

157. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

മംഗള വനം പക്ഷിസങ്കേതം

158. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

നെയ്യാർ

159. കായംകുളം NTPC താപനിലയത്തിൽ കൂളർ വാട്ടർ ആയി ഉപയോഗിക്കുന്നത് ഏത് നദിയിലെ ജലമാണ്?

അച്ചൻകോവിലാർ

160. വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണ്ണാടകത്തിലേയ്ക്ക് ഒഴുകുന്ന നദി?

കബനി

Visitor-3349

Register / Login