Questions from കേരളം - ഭൂമിശാസ്ത്രം

171. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം?

ഭാരതപ്പുഴ

172. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം?

ഇടുക്കി

173. കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി?

ചാലിയാർ പുഴ (169 കി.മീ. - നീളം കൂടിയ നാലാമത്തെ നദി

174. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?

വളപട്ടണം പുഴ - കണ്ണൂർ

175. കേരളത്തിൽ നദിയായി കണക്കാക്കാനുള്ള കുറഞ്ഞ നീളം?

15 കി.മീ

176. ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി?

പാമ്പാർ

177. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?

എം ടി വാസുദേവൻ നായർ

178. കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മരക്കുന്നം ദീപ് ( നെയ്യാർഡാം )

179. മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?

ബാലപ്പൂണിക്കുന്നുകൾ

180. കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം?

3 (പാമ്പാർ; കബനി; ഭവാനി )

Visitor-3425

Register / Login