Questions from കേരളം - ഭൂമിശാസ്ത്രം

41. കേരളത്തെ കർണ്ണാടകത്തിലെ കുർഗ്ഗുമായി ബന്ധിപ്പിക്കുന്ന ചുരം?

പെരമ്പാടി ചുരം

42. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

ഇരവികുളം

43. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

ചാലിപ്പുഴ (കോഴിക്കോട്)

44. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി?

കുറ്റ്യാടി -1972

45. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലം?

മുകുന്ദപുരം- ത്രിശൂർ ജില്ല

46. കേരളത്തിന്‍റെ വിസ്തീർണ്ണം?

38863 ച.കി.മി

47. ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം?

പമ്പ

48. ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി?

ജലനിധി

49. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?

കുട്ടനാട്

50. പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്?

ചാലക്കുടിപ്പുഴ

Visitor-3333

Register / Login