Questions from കേരളം - ഭൂമിശാസ്ത്രം

81. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?

കരമനയാർ

82. നീള എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

83. ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 85

84. കേരളത്തിലെ ഏറ്റവും വടക്കേക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

85. ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷകനദി?

മുതിരപ്പുഴ

86. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി?

കുറ്റ്യാടി നദി

87. ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി?

പാമ്പാർ

88. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

മീനച്ചിലാർ

89. കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?

ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി

90. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്?

ബാണാസുര സാഗർ അണക്കെട്ട്

Visitor-3870

Register / Login